കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്; ക്യാബിനറ്റ് അടിയന്തിര യോഗം ചേരുന്നു.

  • 18/10/2021

കുവൈറ്റ് സിറ്റി :  കുവൈറ്റ് ക്യാബിനറ്റ് അടിയന്തിര യോഗം ചേരുന്നു,  മന്ത്രിമാരുടെ കൗൺസിൽ ഇന്ന് ഉച്ചതിരിഞ്ഞ് സെയ്ഫ് പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ നേതൃത്വത്തിൽ പ്രതിവാര യോഗം ചേരും. കുവൈത്ത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചില തീരുമാനങ്ങൾ ഉണ്ടയേക്കുമെന്നും , യോഗത്തിന് ശേഷം  ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുന്നതിനായി ഒരു വാർത്താ സമ്മേളനം നടത്തുമെന്നും  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News