കുവൈത്തിൽ ഫീൽ‍ഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ തുടരുന്നു

  • 18/10/2021

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ തുടരുന്നു. കഴിഞ്ഞ ആഴ്ച ബിനെയ്ദ് അൽ ഘർ, ഹവല്ലി , മഹ്ബൗല, സാൽമിയ പ്രദേശങ്ങളിലാണ് ക്യാമ്പയിന് തുടക്കമായത്. 

അതേസമയം, ഫിസിയോതെറാപ്പി പ്രൊഫഷന്റെ സർക്കാർ, സ്വകാര്യ ജോലികൾ സംയോജിപ്പിക്കാനുള്ള നിർദേശം ആരോ​ഗ്യ മന്ത്രാലയം ഉടൻ പരി​ഗണിക്കുമെന്ന് ഫിസിയോതെറാപ്പി അസോസിയേഷൻ പ്രസി‍ഡന്റ് ഹാനാ അൽ ഖമീസ് പറഞ്ഞു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റീസിൽ ബോർഡ് ഓഫ് ഫിസിക്കൽ തെറാപ്പി ഉൾക്കൊള്ളിക്കുന്ന കാര്യം ശ്രദ്ധാപൂർവ്വം ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും അൽ ഖമീസ് കൂട്ടിച്ചേർത്തു.

Related News