കുവൈത്തില്‍ തീപിടുത്തം.

  • 18/10/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിയുടെ വീട്ടില്‍ തീപിടുത്തം. സബാ അല്‍ സാലം  ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടിനകത്ത് കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ  അഗ്നിശമനസേന അംഗങ്ങള്‍ വീട്ടിലെ മുകൾ നിലയിൽ കുടുങ്ങിയവരെ  പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി. തീ വ്യാപിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രണവിധേയമാക്കി. വീടിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

Related News