എയർ പോർട്ട് പൂർണ്ണമായും തുറക്കുന്നു; കുവൈറ്റ് സാധാരണ ജനജീവിതത്തിലേക്ക്.

  • 18/10/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് ക്യാബിനറ്റ് അടിയന്തിര യോഗം ചേർന്നു ,  മന്ത്രിമാരുടെ കൗൺസിൽ ഇന്ന് ഉച്ചതിരിഞ്ഞ് സെയ്ഫ് പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു . കുവൈത്ത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊണ്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക പത്രങ്ങൾ  റിപ്പോർട്ട് ചെയ്തു.

എയർപോർട്ട് പൂർണ്ണമായും തുറക്കാനും, എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസകൾ നൽകാനും മന്ത്രിസഭാ തീരുമാനിച്ചു. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനും തീരുമാനിച്ചതായി റിപ്പോർട്ട്.

കൂടുതൽ വിവരങ്ങൾ ഉടൽ ലഭ്യമാകും ...

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  

Related News