ഫാമിലി, സന്ദർശക വിസകൾ അനുവദിക്കാൻ ശുപാർശ

  • 19/10/2021

കുവൈത്ത് സിറ്റി: സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങി വരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് കുടുംബ സ്ഥിരത കൈവരിക്കാനായി പ്രത്യേകിച്ച് രാജ്യത്തിന്റെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന വിഭാ​ഗങ്ങൾക്ക് ഫാമിലി എൻട്രി വിസയും കൊമേഴ്സൽ, സന്ദർശക വിസകളും അനുവദിക്കാൻ ശുപാർശ. ഞായറാഴ്ച റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ യോ​ഗം ചേർന്നിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നത്.

ഈ ശുപാർശ ആദ്യം ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിന് അവലോകനം ചെയ്യാനായി സമർപ്പിക്കുമെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയും മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫും ആവശ്യമായ ചർച്ചകൾക്ക് ശേഷം മന്ത്രിസഭയിൽ അവതരിപ്പിക്കും.

ആരോ​ഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന എല്ലാ മെഡിക്കൽ ഉദ്യോഗസ്ഥർക്കും പ്രതിരോധ മന്ത്രാലയം, നാഷണൽ ​ഗാർഡ്, കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷൻ എന്നിവിടങ്ങളിൽ വ്യവസ്ഥ പാലിച്ചും ഫാമിലി വിസ അനുവദിക്കുക. സ്ത്രീകളായ ഡോക്ടർമാർക്ക് അവരുടെ ഭർത്താവിനെയും 16 വയസിൽ താഴെയുള്ള കുട്ടികളെയും എൻട്രി വിസയോ അല്ലെങ്കിൽ ടൂറിസ്റ്റ് വിസയോ അനുവദിക്കുക തുട‌ങ്ങിയവയാണ് പ്രധാന ശുപാർശകൾ.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News