കേരളത്തിലെ മഴക്കെടുതി; പിന്തുണയറിയിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം.

  • 19/10/2021

കുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായി കുവൈത്തിലെ ഇന്ത്യൻ സമൂഹം ഉണ്ടാകുമെന്ന് സ്ഥാനപതി സിബി ജോർജ്. കേരളത്തിലെ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോ​​ഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും അംബാസിഡർ അറിയിച്ചു. ഇന്നലെ വൈകിട്ട് എംബസ്സിയിൽ ഇന്ത്യൻ സംഘടനാ പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് അംബാസിഡർ വിശദീകരിച്ചത്. 

കേരളത്തിലെ മഴക്കെടുതിയിൽ 35 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഒരുപാട് പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾ തകർന്നു. പ്രളയ സാഹചര്യം ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ മറ്റു ചില ഭാ​ഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. സർക്കാർ ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. മഴക്കെടുതിയിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്ഥാനപതി പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് കുവൈത്ത് അമീർ അനുശോചനം  അറിയിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും പിന്തുണ നൽകുന്ന അമീറിനും കുവൈത്തിലെ നേതൃത്വങ്ങൾക്കും ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും സിബി ജോർജ് പറഞ്ഞു.




Related News