കുവൈത്തിൽ മഴക്കാലത്തിന് മുന്നൊരുക്കമായി പരിശീലനങ്ങളും തയാറെടുപ്പുകളും ആരംഭിച്ച് ഫയർ ബ്രി​ഗേ‍ഡ്

  • 19/10/2021

കുവൈത്ത് സിറ്റി: മഴക്കാലത്തിനുള്ള മുന്നൊരുക്കമായി പരിശീലനങ്ങൾക്കും പ്രത്യേക തയാറെടുപ്പുകൾക്കും തുടക്കം കുറിച്ച് ജനറൽ ഫയർ ബ്രി​ഗേഡ്. സബാഹ് അൽ അഹമ്മദ് ന​ഗരത്തിൽ ജനറൽ ഫയർ ബ്രി​ഗേഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെയും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പരിശീലനങ്ങൾക്ക് ആരംഭമായത്. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഏത് അടിയന്തര സാഹചര്യത്തെയും അപകടങ്ങളെയും നേരിടാനുള്ള പരിശീലനങ്ങളാണ് നടത്തുന്നത്. 

ഫയർ ബ്രി​ഗേഡിന്റെ കൈവശമുള്ള എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് അൽ മക്രാദ് പറഞ്ഞു. ഒപ്പും പുതിയതായി 10 ആധുനിക വലിയ ഹൈഡ്രോളിക്ക് പമ്പുകൾ എത്തിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പമ്പുകളിൽ ഒന്നാണിത്. ഫയർ ബ്രി​ഗേ‍ഡിലെ ഉദ്യോ​ഗസ്ഥരും ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനറൽ ഫയർ ബ്രി​ഗേഡ് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികളെ എല്ലാം ഉൾപ്പെടുത്തി അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംയുക്ത കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Related News