വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി കൂട്ടാൻ മന്ത്രിസഭാ അനുവാദം കാത്ത് ഡിജിസിഎ.

  • 19/10/2021

കുവൈത്ത് സിറ്റി: വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി കൂട്ടാൻ മന്ത്രിസഭ അനുവാദം നൽകുന്നതിനായി കാത്ത് സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ്. പ്രവർത്തനശേഷി 30,000 ആക്കി ഉയർത്തുന്നതിനും 52 എയർലൈനുകൾക്കും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷകൾ. പ്രതിദിനം 30,000 യാത്രക്കാരെ അനുവദിക്കുന്നതിന് മന്ത്രിസഭാ യോ​ഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് ഡിജിസിഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

സീസൺ അനുസരിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ മാറ്റം വരാറുണ്ട്. ശൈത്യകാലത്ത് പ്രതിദിനം 20,000 മുതൽ 25,000 വരെ യാത്രക്കാരുടെ എണ്ണം കുറയും. വിമാനത്താവളം പൂർണതോതിൽ എന്ന് പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ കൃത്യമായ വിവരമില്ലെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

Related News