2021-22 സാമ്പത്തിക വർഷം കുവൈത്ത് സമ്പദ് വ്യവസ്‌ഥ 4.3 ശതമാനം വളർച്ച നേടും

  • 19/10/2021

കുവൈറ്റ് സിറ്റി : കുവൈത്ത് സമ്പദ്‌വ്യവസ്ഥ 2021 ൽ 0.9 ശതമാനവും 2022 ൽ 4.3 ശതമാനവുമായി  യഥാർത്ഥ ജിഡിപി വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി (IMF ) റിപ്പോർട്ട് ചെയ്യുന്നു. 

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ജിഡിപി 2021 ൽ 2.5 ശതമാനവും 2022 ൽ 4.2 ശതമാനവും വർദ്ധിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു, അതേസമയം പണപ്പെരുപ്പം 2021 ൽ  2.8 ശതമാനവും , 2022 ൽ 2.4 ശതമാനാവുമായി വർധിക്കുമെന്ന് റിപ്പോട് ചെയ്യുന്നു. 

മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും തൊഴിലില്ലായ്മ നിരക്ക് 2020 ൽ 10.7 ശതമാനമായും മിഡിൽ ഈസ്റ്റിൽ 11.6 ശതമാനമായും മധ്യേഷ്യയിൽ 8.7 ശതമാനമായും ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.  

Related News