ഷെയ്ക്ക് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യാ ശ്രമം; പ്രവാസി അറസ്റ്റിൽ.

  • 19/10/2021

കുവൈറ്റ് സിറ്റി : ഷെയ്ക്ക് ജാബർ പാലത്തിൽ നിന്ന് കടലിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശിയെ പോലീസ് രക്ഷപ്പെടുത്തി. 

ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോളിംഗ് സംഘത്തിന് പാലത്തിൽ നിന്ന് ഒരാൾ കടലിൽ ചാടി എന്ന റിപ്പോർട്ട് ലഭിക്കുകയും ഉടൻ തന്നെ  സുരക്ഷാ സേന സ്ഥലത്തെത്തി ഇദ്ദേഹത്തെ കടലിൽ നിന്ന് രക്ഷിക്കുകയായിരുന്നു.  ആത്മഹത്യക്ക് ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശി 3,000 ദിനാറിന്റെ  സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് പോലീസ് റിപ്പോർട്ട്.  ആത്മഹത്യശ്രമത്തിന്‌ കേസെടുത്ത്   ഷമിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.

ജാബിർ പാലത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ ആത്മഹത്യാ ശ്രമമാണ്, കഴിഞ്ഞ ആഴ്ചയിൽ  ആത്മഹത്യക്ക് ശ്രമിച്ച ഒരു ഇന്ത്യക്കാരെനെയും സുരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു, ഇതിനെ തുടർന്ന് പാലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  

Related News