തടവുകാര്‍ക്ക് അമീറിന്‍റെ കാരുണ്യം ; സമിതി രൂപീകരിച്ചു

  • 19/10/2021

കുവൈത്ത് സിറ്റി : അടുത്ത വര്‍ഷത്തെ അമീരി മാപ്പ് സംബന്ധിച്ച നയങ്ങള്‍ രൂപീകരിക്കാനായി കമ്മിറ്റിയെ നിശ്ചയിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി അറിയിച്ചു. അറ്റോർണി ജനറൽ, കൗൺസിലർ മുഹമ്മദ് അൽ ദുയ്ജ്,അമിരി ദിവാന്‍ പ്രതിനിധി ഡോ. മനയർ അൽ അജ്റാൻ, ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ഡയറക്ടർ മിഷാൽ അൽ ഘന്നം, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി എന്നീവരാണ് സമിതിയംഗങ്ങള്‍.  തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മോചനം നല്‍കുകയും, ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയും ചെയ്യുന്നത്​.സ്വദേശികള്‍ക്കും  വിദേശികള്‍ക്കും  പട്ടിക അനുസരിച്ച് ഇളവുകള്‍ അനുവദിക്കും. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവര്‍ക്ക് അമീരി കാരുണ്യത്തില്‍ ഇളവ് നല്‍കില്ല. 

Related News