ഗതാഗത പരിശോധന; ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു

  • 19/10/2021

കുവൈത്ത് സിറ്റി : ഹവല്ലി മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹന നീക്കൽ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫീൽഡ് പരിശോധന  നിരവധി വാഹനങ്ങള്‍ പിടിച്ചിടുത്തു.പൊതുസ്ഥലങ്ങളിലും മൈതാനങ്ങളിലും തടസ്സം സൃഷ്ടിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളാണ് നീക്കം ചെയ്തത്. 

നേരത്തെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിന്മേൽ ഉടമകൾക്കുള്ള മുന്നറിയിപ്പ് നോട്ടിസ് പതിച്ചിരുന്നു. വാഹനം എടുത്തുമാറ്റാൻ  സാവകാശം നല്‍കിയിട്ടും എടുത്തുമാറ്റാതിരുന്ന വാഹനങ്ങളാണ്  അധികൃതരെത്തി യാർഡിലേക്ക് മാറ്റിയത്. രാജ്യത്തുടനീളം വിവിധ മുന്‍സിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിന്‍ പുരോഗമിക്കുകയാണ്. 

Related News