കുവൈത്ത് വിനോദസഞ്ചാരികൾക്ക്​ വിസ അനുവദിച്ച് അസർബൈജാൻ

  • 19/10/2021

കുവൈത്ത് സിറ്റി:കുവൈത്തിലെ  വിദേശ വിനോദ സഞ്ചാരികൾക്ക് അസർബൈജാൻ വിസ അനുവദിക്കുന്നത് ആരംഭിച്ചതായി  കുവൈത്ത് അംബാസഡർ സൗദ് അബ്ദുൽ അസീസ് അൽ റൗമി അറിയിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന അസർബൈജാനി കാബിനറ്റ് യോഗമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.  സാധാരണവിമാനങ്ങളിൽ എത്തുന്നവർക്കും ചാർട്ടേഡ്​ വിമാനങ്ങളിൽ അസർബൈജാനില്‍ എത്തുന്നവർക്കും വിസ അനുവദിക്കും. 

അസർബൈജാനിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.അസർബൈജാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പായി എടുത്ത പിസിആര്‍ നെഗറ്റീവ് ഫലവും സമ്പൂര്‍ണ്ണ കോവിഡ് വാക്സിന്‍ സ്വീകരിച്ച സർട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്ന് അസർബൈജാനിലെ കുവൈത്ത് എംബസ്സി അറിയിച്ചു. കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം മാർച്ച്​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിർത്തിവെച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​ വിമാന സർവീസും നിർത്തിയിരുന്നു. 

Related News