കുവൈറ്റ് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം; സുപ്രധാന തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ

  • 20/10/2021

കുവൈത്ത് സിറ്റി: കൊവി‍ഡ് പ്രതിസന്ധിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് തയാറെടുത്ത് കുവൈത്ത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോ​ഗം എടുക്കുന്ന തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം കൊവിഡിനെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റിയുടെ ശുപാർശകളെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇന്ന് ഈ വിഷയത്തിൽ തുടർചർച്ചയുണ്ടാകും.

മോസ്ക്കുകളിലെ ഇളവുകൾ, എല്ലാ സർവ്വീസുകൾക്കുമായി വിമാനത്താവളം തുറക്കുക, വിസകൾ അനുവദിക്കുക, തുറസാ പ്രദേശങ്ങളിൽ മാസ്ക്ക് ഒഴിവാക്കുക, സെമിനാറുകളും കോൺഫറൻസുകളും അനുവദിക്കുക, പൊതുചട‌ങ്ങുകൾ സംഘടിക്കാനുള്ള അനുമതി തുടങ്ങിയ ശുപാർശകളാണ് വന്നിട്ടുള്ളതെന്നാണ് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

അടഞ്ഞതും ഇടുങ്ങിയ പ്രദേശങ്ങളിലും സാമൂഹിക അകലവും മാസ്ക്കുകളും ഒഴിവാക്കാൻ അനുവാദമുണ്ടായിരിക്കില്ല. രണ്ടാം സെമസ്റ്ററിന്റെ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് പൂർണമായി സ്കൂളിലേക്ക് തിരിച്ചു വരാമോ എന്നത് ആരോ​ഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News