കുവൈറ്റിൽ രണ്ടുമാസത്തിനുള്ളിൽ 2,739 പ്രവാസികളെ നാടുകടത്തി

  • 20/10/2021

കുവൈത്ത് സിറ്റി: സെപ്റ്റംബർ ഒന്നിനും ഒൿടോബർ 17നും ഇടയിൽ വിവിധ നിയമലംഘനങ്ങൾക്കായി പിടിക്കപ്പെട്ട 2,739 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിലെ ഡിപോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റെൻഷൻ അഫയേഴ്സ് വിഭാ​ഗമാണ് കണക്കുകൾ പുറത്ത് വിട്ടത്. 

അതേസമയം, തടവുകാരെ മോചിതരാക്കുന്നതിന്റെ (അമീരീ പാർഡൺ 2022) ഭാ​ഗമായി വിട്ടയ്ക്കാനുള്ളവരുടെ രേഖകൾ പരിശോധിക്കുന്നതിനായി  ഒരു കമ്മിറ്റി രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി തീരുമാനിച്ചു. അറ്റോർണി ജനറൽ കൗൺസിലർ മുഹമ്മദ് അൽ ദുവൈജിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മിറ്റി.

Related News