ബാങ്ക് അക്കൗണ്ട് വഴി 100 ദിനാർ മാസ ശമ്പളം; ഇന്ത്യൻ ​ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഉടൻ.

  • 20/10/2021

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റുമായി  ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ച് ഇന്ത്യയുമായുള്ള ധാരണാപത്രം അംഗീകരിച്ചുകൊണ്ടുള്ള കരട് ഉത്തരവ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ അം​ഗീകാരമായി. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിന് ഇതോ‌ടെ ഇരുകൂട്ടരുടെയും അം​ഗീകാരമായിട്ടുണ്ട്. കുറഞ്ഞത് 30 വയസുള്ള പരമാവധി 55 വയസ് വരെയുള്ള സ്ത്രീകൾക്ക് മാത്രം കരാർ നൽകണമെന്ന് ഇന്ത്യ വ്യവസ്ഥ മുന്നോട്ട് വച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഒപ്പം മാസ ശമ്പളം 100 ദിനാറിൽ താഴെയാകരുതെന്നും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതിലേക്ക് ശമ്പളം നൽകണമെന്നും വ്യവസ്ഥയിലുണ്ട്. കരാറിന് എംബസിയുടെയും ഏതെങ്കിലും അം​ഗീകൃതമായ റിക്രൂട്ട്മെന്റ് ഏജൻസിയുടെയും അം​ഗീകാരവും വേണമെന്നുള്ള ഉപാധിയും വച്ചിട്ടുണ്ട്. അതേസമയം, പ്രായപരിധി 30 വയസായി നിശ്ചയിച്ചത് ഇന്ത്യയിൽ നിന്നുള്ള പുതിയ കരാറുകളുടെ എണ്ണം കുറയാൻ കാരണമായെന്ന് ഡൊമസ്റ്റിക്ക് ലേബർ റിക്രൂട്ട്മെന്റ് ഓഫീസസ് ഫെഡറേഷൻ തലവൻ ഖാലിദ് അൽ ദക്നാൻ പറഞ്ഞു. ധാരണാപത്രം ഒപ്പിട്ടത് മുതൽ 30ൽ താഴെ പ്രായം ഉള്ളവർക്ക് വിസ നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News