യുഎസ് ട്രഷറി ബോണ്ടിലെ നിക്ഷേപം ഉയർത്തി ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്ത് കുവൈത്ത്

  • 20/10/2021

കുവൈത്ത് സിറ്റി: യുഎസ് ട്രഷറി ബോണ്ടിലെ നിക്ഷേപം ഓ​ഗസ്റ്റിൽ പ്രതിമാസം 400 മില്യൺ ഡോൺ എന്ന നിലയിൽ  0.86 ശതമാനം ഉയർത്തി കുവൈത്ത്. ഇതോടെ നിലവിൽ ഗൾഫ് മേഖലയിൽ മൂന്നാമതാണ് കുവൈത്ത്. കഴിഞ്ഞ ജൂലൈയിലുണ്ടായ ഇടിവിന് ശേഷമാണ് ഈ ഉയർച്ച. യുഎസ് ട്രഷറി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വിവരപ്രകാരം യുഎസ്  ട്രഷറി ബോണ്ടിലെ കുവൈത്തിന്റെ നിക്ഷേപം ഓ​ഗസ്റ്റിൽ 46.8 ബില്യൺ ഡോളർ ആയിട്ടുണ്ട്. ജൂലൈയിൽ ഇത് 46.4 ബില്യൺ ഡോളർ ആയിരുന്നു. 

കുവൈത്തിന് 11.83 ബില്യൺ ഡോളറിന്റെ കുറഞ്ഞ കാലത്തേക്കുള്ള ബോണ്ടുകളും 34.9 ബില്യൺ ഡോളറിന്റെ നീണ്ടകാലത്തേക്കുള്ള ബോണ്ടുകളുമാണ് ഉള്ളത്. ​അറബ് ലോകത്ത് യുഎസ്  ട്രഷറി ബോണ്ടിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ളത് സൗദി അറേബ്യക്കാണ്. 121.1 ബില്യൺ ഡോളറാണ് സൗദിയുടെ നിക്ഷേപം. 58.7 ബില്യൺ ഡോളറുമായി യുഎഇയാണ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആ​ഗോളതലത്തിൽ ജപ്പാനാണ് ഒന്നാം സ്ഥാനം. 1.32 ട്രില്യൺ ഡോളറാണ് നിക്ഷേ​പം.

Related News