യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കുവൈത്തിലെ എയർലൈനുകൾക്ക് ആശ്വാസം

  • 20/10/2021

കുവൈത്ത് സിറ്റി: യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടക്കം ആരംഭിച്ചതും വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി കൂട്ടിയതും കുവൈത്തിലെ എയർലൈനുകൾക്ക് ആശ്വാസമാകുന്നു. ഈ വർഷത്തിന്റെ അവസാന രണ്ട് പാദങ്ങളിലും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എയർലൈനുകൾക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

മൂന്നാം പാദത്തിൽ ജസീറ എയർവേയ്സിന്റെ ലാഭം 4.4 മില്യൺ ദിനാറകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹേംസ് റിസേർച്ച് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുവൈത്തിലെ നല്ല മാറ്റങ്ങളാണ് മൂന്നാം പാദത്തിൽ ജസീറ എയർവേസിന്റെ ബിസിനസ്  ഫലങ്ങളിൽ പ്രതിഫലിക്കുന്നത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News