ഷുവൈഖ് പോർട്ടിൽ ഫർണിച്ചർ കണ്ടെയ്നറിൽ ഒളിപ്പിച്ച 4 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.

  • 20/10/2021

കുവൈറ്റ് സിറ്റി : ഇറാനിൽ നിന്ന് കുവൈത്തിലേക്ക്  വരുന്ന ഒരു കണ്ടെയ്നറിൽ ഒളിപ്പിച്ചതായി കണ്ടെത്തിയ  ഏകദേശം 4 കിലോഗ്രാം വിലമതിക്കുന്ന  മയക്കുമരുന്ന് (ഷാബു)  ഷുവൈഖ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരും , റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് പിടികൂടി. 

ഇറാനിൽ നിന്ന് ഫർണിച്ചറുകൾ അടങ്ങിയ ഒരു കണ്ടെയ്നറിലാണ്‌  ഏകദേശം 4 കിലോ ഷാബു ഫർണിച്ചറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ,  പിടിച്ചെടുത്ത മയക്കുമരുന്ന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി അന്യോഷണം ആരംഭിച്ചു. 

Related News