കുവൈറ്റ് മന്ത്രിസഭ അസാധാരണ യോഗം ചേരുന്നു; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

  • 20/10/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസ്  സംബന്ധിച്ച റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും സർക്കാർ പദ്ധതികൾ പിന്തുടരാനും നടപ്പാക്കാനും മന്ത്രിസഭ  അസാധാരണ യോഗം ചേരുന്നതായി  ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ തലവനും സർക്കാരിന്റെ ഔദ്യോഗിക വക്താവുമായ താരിഖ് അൽ മുസ്രം അറിയിച്ചു. 

വിവാഹങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധ പ്രവർത്തനങ്ങൾക്കായി പ്രവേശന വിസകൾ അനുവദിക്കൽ , കൂടാതെ  ചില അടിയന്തര പ്രവർത്തനങ്ങൾ സംബന്ധിച്ച കൊറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശകൾ എന്നിവ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News