പള്ളികളിലെ സാമൂഹിക അകലം അവസാനിപ്പിക്കുന്നു;ഔഖാഫ് മന്ത്രി.

  • 20/10/2021

കുവൈറ്റ് സിറ്റി : പള്ളികളിലെ കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള സാമൂഹിക അകലം  പാലിക്കേണ്ടതില്ലെന്ന് ആരോഗ്യ അധികാരികൾ സമ്മതിച്ചതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഇസ്സ അൽ കന്ദാരി തൻറെ ട്വിറ്റെർ അക്കൗണ്ടിലൂടെ അറിയിച്ചു.

ഇനി  മുതല്‍ സാമൂഹിക അകലം പാലിക്കാതെ വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശിച്ച്  ഒരുമിച്ച് നിന്ന് പ്രാർഥിക്കാൻ അവസരമൊരുങ്ങും.  പള്ളികളിലേക്ക് തീർഥാടകരെയും സന്ദർശകരെയും പൂർണ ശേഷിയിൽ അനുവദിക്കാനുള്ള തീരുമാനത്തിന്‍റെ ആദ്യ പടിയാണ് ഇപ്പോള്‍ നടപ്പിലാക്കാൻ പോകുന്നത്.


കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News