തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് വേണ്ട; എയർപോർട്ട് പൂർണ്ണമായും തുറക്കുന്നു; നിർദ്ദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭ.

  • 20/10/2021

കുവൈറ്റ് സിറ്റി : ഇന്ന്  ഉച്ചതിരിഞ്ഞ് സെയ്ഫ് പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ നേതൃത്വത്തിൽ ചേർന്ന  ക്യാബിനറ്റ് അടിയന്തിര യോഗത്തിൽ  മന്ത്രിമാരുടെ കൗൺസിൽ  കുവൈത്ത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച  തീരുമാനങ്ങൾക്ക്  അംഗീകാരം നൽകിയതായി  യോഗത്തിനുശേഷം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് പറഞ്ഞു. 

'കുവൈറ്റ് ഒരു പുതിയ ഘട്ടത്തെ അഭിമുഖീകരിക്കുന്നു', പകർച്ചവ്യാധിക്ക് മുമ്പുള്ള സാധാരണ അവസ്ഥയിലേക്കുള്ള ക്രമാനുഗതമായ തിരിച്ചുവരവിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കുവൈത്ത് പ്രവേശിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് പറഞ്ഞു. 

 
എയർപോർട്ട് പൂർണ്ണമായും തുറക്കാനും, എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസകൾ നൽകാനും മന്ത്രിസഭാ തീരുമാനിച്ചു. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനും, പള്ളികളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും തീരുമാനമായി, എന്നാൽ മാസ്ക് ധരിക്കണം. 

ആവശ്യകതകൾക്ക് അനുസൃതമായി സെമിനാറുകൾ നടത്താനും വിവാഹ പാർട്ടികൾ നടത്താൻ അനുവദിക്കാനും  ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ ശുപാർശകൾക്കാണ്  മന്ത്രിസഭാ അംഗീകാരം നൽകിയത്. മന്ത്രി സഭാ യോഗത്തിലെ തീരുമാനങ്ങൾ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വരും.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News