ബ്രാൻഡ്സ് ഇൻഡക്സ്: ​ഗൾഫിൽ കുവൈത്തിന് നാലാം സ്ഥാനം

  • 20/10/2021

കുവൈത്ത് സിറ്റി: ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ ബ്രാൻ‍ഡുകളുടെ സൂചികയിൽ 53-ാം സ്ഥാനം നേടി കുവൈത്ത്. ​ഗൾഫിൽ നാലാം സ്ഥാനത്തുള്ള കുവൈത്ത് അറബ് ലോകത്ത് അ‍ഞ്ചാമത് എത്തി. ബ്രാൻഡ് റിസർച്ച് കമ്പനിയായ ബ്രാൻഡ് ഫിനാൻസ് തയറാക്കിയ 'ബ്രാൻഡ് ഫിനാൻസ് നേഷൻസ് ബ്രാൻഡ് 2021' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 

ഒരു രാജ്യത്തിന്റെ ഏറ്റവും മൂല്യമേറിയ 100 ബ്രാൻഡുകളെ മൂന്ന് ഘടകളെ അടിസ്ഥാനമാക്കി വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സർവ്വീസസ് ആൻഡ് ​ഗുഡ്സ്, നിക്ഷേപം, സൊസൈറ്റി എന്നിങ്ങനെയാണ് മൂന്ന് ഘടകങ്ങൾ. അറബ് ലോകത്ത് യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ലോകത്ത് യുഎഇ 17-ാമതാണ്. ആഘോള തലത്തിൽ 19-ാം സ്ഥാനം നേടിയ സൗദി അറേബ്യ അറബ് ലോകത്ത് രണ്ടാമത് എത്തി. പിന്നാലെയുള്ളത് ഖത്തറും ഈജിപ്തുമാണ്. ആ​ഗോളതലത്തിൽ അമേരിക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Related News