കുവൈത്തിലെ എല്ലാ ക്വാറന്റൈൻ കേന്ദ്രങ്ങളും ഒക്ടോബർ അവസാനത്തോടെ അടയ്ക്കും.

  • 20/10/2021

   
കുവൈത്ത് സിറ്റി:  സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ത്വരിതപ്പെടുത്തുകയും പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുകയും ചെയ്തതോടെ, ആരോഗ്യ മന്ത്രാലയം ഈ മാസം അവസാനം എല്ലാ ക്വാറന്റൈൻ കേന്ദ്രങ്ങളും അടയ്ക്കാൻ ഉദ്ദേശിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക  പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . നിലവിലുള്ളതും പുതിയതുമായ കൊറോണ കേസുകളുടെ ചികിത്സയ്ക്കായി ജാബർ ആശുപത്രിയും മിഷ്‌റെഫിലെ ഫീൽഡ് ആശുപത്രിയും മാത്രം നിലനിർത്താൻ  മന്ത്രാലയം ഉദ്ദേശിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News