കുവൈറ്റിലെ ഏറ്റവും വലിയ കാർ പാർക്കിംഗ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

  • 20/10/2021

കുവൈത്ത് സിറ്റി : രാജ്യത്തെ ഏറ്റവും വലിയ കാർ പാർക്കിംഗ് സമുച്ചയം ദസ്മാനില്‍  ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 13,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിച്ച ബഹുനില പാർക്കിംഗ് കെട്ടിടത്തില്‍ 2300 കാറുകൾക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കും. പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കമ്പനിയാണ് പാർക്കിംഗ് കെട്ടിടം നടത്തുക. ഇത് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കാനായി  മുനിസിപ്പാലിറ്റിയും പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കമ്പനിയും വൈകാതെ യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.  

പാർക്കിംഗ് കെട്ടിടം ആരംഭിച്ചാല്‍  കുവൈത്ത് സിറ്റിയിലെ പാർക്കിങ് പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരം ആകും. നിലവിൽ നഗരത്തിൽ പാർക്കിങ് സൗകര്യമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ കുവൈത്ത് സിറ്റിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളാക്കാൻ ആലോചനയുമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന തുറസ്സായ സ്ഥലങ്ങൾ നവീകരിച്ചു പാർക്കിങ് കേന്ദ്രങ്ങൾ ആക്കാനാണു നീക്കം. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News