ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 10000 ദിനാര്‍ പിഴ ഈടാക്കുമെന്ന് കുവൈത്ത് അധികൃതര്‍

  • 20/10/2021

കുവൈത്ത് സിറ്റി :  ബീച്ചുകളില്‍ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍. ബീച്ചുകള്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ പത്തായിരം ദിനാര്‍ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണം. ബീച്ചുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി   മാലിന്യപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട് . 

എന്നാല്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന് പലരും തയാറാകുന്നില്ല. ബീച്ചുകളില്‍ അധികൃതര്‍ തന്നെ ബോധവത്കരണവും നടന്നു വരുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് നിയമലംഘനം തുടരുന്നത്. പാരിസ്ഥിതിക ലംഘനങ്ങൾ നിരീക്ഷിക്കാനും നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും  ബീച്ചുകളില്‍ പരിസ്ഥിതി പോലീസിനെ നിയമിച്ചതായും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ  നടപടി സ്വീകരിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News