ഞായറാഴ്ച മുതൽ കുവൈത്ത് വിമാനത്താവളം പൂർണ തോതില്‍ ആരംഭിക്കുമെന്ന് ഡിജിസിഎ

  • 20/10/2021

കുവൈത്ത് സിറ്റി : കുവൈത്ത് ഇന്റര്‍നാഷണല്‍ എയർപോർട്ട് ഞായറാഴ്ച മുതൽ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുമെന്ന് ഡിജിസിഎ . എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ മന്ത്രിസഭ കൗൺസിൽ നിർദ്ദേശിച്ചതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ട്വിട്ടറിലൂടെ അറിയിച്ചു.  നിലവിൽ എയർപോർട്ടിൽ പ്രതിദിനം 10,000 യാത്രക്കാരെ മാത്രമാണ് അനുവദിക്കുന്നത്. 

യാത്രക്കാരുടെ നിയന്ത്രണം തുടരുന്നതാണ്  ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയരുവാന്‍ കാരണം.  എയർപോർട്ടിന്‍റെ പ്രവര്‍ത്തനം പൂർണ്ണ ശേഷിയിലേക്ക് എത്തുന്നതോടെ എയർലൈൻ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News