വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനത്തിലേക്ക്; ടിക്കറ്റ് നിരക്ക് 100 ദിനാറിൽ താഴെയെത്തും.

  • 21/10/2021

കുവൈത്ത് സിറ്റി: വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ആക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം വന്നതോടെ ഏവിയേഷൻ, ടൂറിസം ആൻഡ് ട്രാവൽ മേഖലകളിൽ പുത്തനുണർവ്വ്. ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് കൂടാതെ പൗരന്റെ ചെലവ് കുറയ്‌ക്കുകയും ചെയ്യുമെന്ന് ഈ രം​ഗത്തെ വിദ​ഗ്ധർ വ്യക്തമാക്കി.

വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാനുള്ള മന്ത്രിസഭയുടെ ഏത് നിർദേശങ്ങളും പാലിക്കാൻ സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ തയാറാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ഈ തീരുമാനത്തോടെ യാത്രാ നിരക്ക് കൊവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തും. 

വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ടൂറിസം ആൻഡ് ട്രാവൽ ഓഫീസസ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മുതൈരി പറഞ്ഞു. ചില സ്ഥലങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും കൂടെ 100 ദിനാറിൽ താഴെ ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News