സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവ്; അവസാന ഘട്ടത്തിലേക്കെന്ന് പ്രധാനമന്ത്രി, കരുതൽ വേണമെന്ന് ആരോ​ഗ്യ മന്ത്രി.

  • 21/10/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കെതിരെയുള്ള മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അദൃശ്യനായ ശത്രുവിനെതിരെയുള്ള വിജയം പ്രഖ്യാപിച്ച് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് കരകയറി സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിന്റെ അവസാനത്തേതും അഞ്ചാമത്തെയും ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്നലത്തെ മന്ത്രിസഭാ യോ​ഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോ​ഗ്യപ്രവർത്തകർക്കും വോളന്റിയർമാർക്കും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനായി ജീവൻ നൽകിയവർക്കും അദ്ദേഹം നന്ദി പറഞ്ഞു. 

അതേസമയം, ഭാവിയിൽ വന്നേക്കാവുന്ന ജനിതക മാറ്റം വന്ന കൊവിഡ് വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകി കരുതലോടെയായിരുന്നു ആരോ​ഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബായുടെ പ്രതികരണം. സാധാരണ ജീവിതത്തിലേക്ക് നാം മടങ്ങിയ എന്നത് കൊണ്ട് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News