കുവൈത്തിലെ മംഗഫ് മറ്റൊരു ജലീബായി മാറുന്നോ ? വിമർശനവുമായി സ്വദേശികൾ.

  • 21/10/2021


കുവൈത്ത് സിറ്റി: ട്രാഫിക്കിലടക്കം ​മംഗഫ് പ്രദേശത്ത് ​ഗുരുതര പ്രശ്നങ്ങളെന്ന് റിപ്പോർട്ട്. തൊഴിലാളികളുടെ വലിയ കൂട്ടങ്ങളും പ്രശ്നമായി മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, അറ്റകുറ്റപണിക്കായി ചില റോഡുകൾ അടച്ചിട്ടിരിക്കുകയുമാണ്. 

പ്രദേശത്ത് വലിയ കൊമേഴ്സൽ കോംപ്ലക്സുകൾക്കൊപ്പം പഴയ വീടുകളുമുണ്ട്. ഇത് ബാച്ചിലർമാർക്ക് താമസത്തിനായി കൊടുത്തിരിക്കുകയാണ്. ഇതിനെല്ലാം പരിഹാരം വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 

പ്രദേശം മറ്റൊരു ജലീബ് പോലെ ആയെന്ന് അബു തുർക്കി അൽ അദ്വാനി  പ്രതികരിച്ചു. ബാച്ചിലർമാർക്ക് പ്രദേശത്ത് വാടകയ്ക്ക് താമസിക്കാൻ സ്ഥലം നൽകരുത്. പ്രദേശത്ത് സ്ഥിരമായുണ്ടാകുന്ന  ഉണ്ടാകുന്ന പ്രശ്നങ്ങളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും  കാരണം കുടുബങ്ങൾക്ക് സമാധാനം ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മഴക്കാലത്തെ പ്രശ്നങ്ങൾ, ശുചിത്വ പ്രശ്നങ്ങൾ തു‌ടങ്ങി നിരവധി വിഷയങ്ങളാണ് ആളുകൾ ഉന്നയിച്ചത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News