ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്ക് യാത്രയയപ്പ് നല്‍കി.

  • 21/10/2021

കുവൈറ്റ് സിറ്റി:  ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (മീഡിയ) ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്ക്   യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക്  ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്ക് എന്നീവര്‍ ചേര്‍ന്ന് എംബസി ഓഡിറ്റോറിയത്തില്‍ നടത്തിയ യാത്രയയപ്പ് ചടങ്ങ് അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ച  ഫഹദ് കുവൈറ്റിലെ നിയമനം പൂർത്തിയാക്കി ഡൽഹിയിലേക്ക് പോകുന്നത്. എംബസ്സിയുടെ ഏതൊരു പ്രവര്‍ത്തനത്തിനും മുൻപന്തിയലായിരുന്നു  ഫഹദ് സൂരിയെന്നും രാവേന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതൊരു കാര്യത്തിനും ആശ്രയിക്കാവുന്ന ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും അംബാസിഡര്‍ പറഞ്ഞു. ചാൻസറി ഹെഡ് എന്ന നിലയിലും എംബസിയുടെ വക്താവ് എന്ന നിലയിലും മികച്ച സേവനമാണ് അദ്ദേഹം നല്‍കിയത്. കോവിഡ് മഹാമാരിക്കിടയിലെ വന്ദേഭാരത്‌ ദൗത്യത്തിന് കുവൈത്തില്‍ നിന്നും ചുക്കാന്‍ പിടിച്ചത് ഫഹദ് സൂരിയായിരുന്നു.

വന്ദേഭാരത് മിഷന്‍ തുടങ്ങിയവ വഴി ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്.  ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയില്‍ ഓക്‌സിജന്‍ എത്തിക്കുവാന്‍ പ്രധാന പങ്കാണ്   ഫഹദ് വഹിച്ചത്. ഓപ്പണ്‍ഹൗസില്‍ നിറഞ്ഞ സാനിധ്യമായ ഫഹദ്  ഇരു രാജ്യങ്ങളിലെ  രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും  മികച്ച സേവനമാണ് കാഴ്ചവെച്ചത്. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനും പ്രായോഗിക പരിഹാരവുമായി എത്തുന്ന ഫഹദിന്‍റെ നഷ്തം തീരാനഷ്ടമാണെന്നും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ നന്മയും ആശംസയും നേരുന്നതായും സിബി ജോര്‍ജ്ജ് പറഞ്ഞു. ചടങ്ങില്‍ നിരവധി സാമുഹ്യ സാംസ്കാരിക  ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ  നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട ഫഹദ് സൂരിയെ അഭിനന്ദിച്ച കമ്യൂണിറ്റി നേതാക്കാള്‍ അദ്ദേഹത്തിന്റെ ഭാവി ഉദ്യമത്തിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.മറുപടി പ്രസംഗത്തിൽ കുവൈത്തില്‍ തനിക്ക് പിന്തുണയും  സഹായങ്ങളും നല്‍കിയതിന് ഫഹദ് സൂരി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 

Related News