ഡ്രൈവിം​ഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖയും ഡിജിറ്റലാക്കാനൊരുങ്ങുന്നു

  • 22/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന് അനുസൃതമായി ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റലൈസ് ചെയ്യാൻ ട്രാഫിക് വകുപ്പ് പദ്ധതിയിടുന്നു. ഒന്നെങ്കിൽ  ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ ചേർക്കാനോ അല്ലെങ്കിൽ അതിനായി പുതിയ ആപ്ലിക്കേഷൻ കൊണ്ട് വരാനോ ആണ് ആലോചനകൾ നടക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന്റെ മികച്ച വിജയമാണ് ട്രാഫിക്ക് വിഭാ​ഗത്തെ രേഖകൾ ഡിജിറ്റലാക്കാൻ പ്രേരിപ്പിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ പൗരന്മാർക്കും താസക്കാർക്കും ലൈസൻസിന്റെയും വാഹന രേഖകളുടെയും പേപ്പറുമായുള്ള യാത്ര ഒഴിവാക്കാം. നിയമലംഘനങ്ങൾക്കുള്ള നടപടികൾക്കും സാങ്കേതിക വിദ്യയുടെ സഹായം തേടാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. നിയമം ലംഘിക്കുന്ന ആൾക്ക് ടെകസ്റ്റ് മെസേജ് ആയി നോട്ടിഫിക്കേഷൻ ലഭിക്കാനുള്ള പദ്ധതികളാണ് തയാറാക്കുന്നത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News