കുവൈത്ത് പ്രോജക്റ്റ് മാർക്കറ്റിൽ 1.2 ശതമാനത്തിന്റെ ഇടിവ്

  • 22/10/2021


കുവൈത്ത് സിറ്റി: സെപ്റ്റംബർ ഒമ്പത് മുതൽ ഒക്ടോബർ 14 വരെയുള്ള കാലയളവിൽ കുവൈത്തിലെ പ്രോജക്റ്റ് മാർക്കറ്റിന്റെ മൊത്തം മൂല്യം 1.2 ശതമാനം കുറഞ്ഞ് 203 ബില്യൺ ഡോളറിലെത്തിയതായി കണക്കുകൾ. മീഡ് മാ​ഗസിൻ ആണ് ഈ കണക്കുകൾ പുറത്ത് വി‌ട്ടത്.
ഇതേ കാലയളവിൽ ഗൾഫ് പ്രോജക്റ്റ് സൂചികയുടെ മൂല്യം 3.2 ട്രില്യൺ ഡോളറിൽ നിന്ന് 3.2 ട്രില്യൺ ഡോളറായി 3.2 ശതമാനം കുറഞ്ഞതായും മാ​ഗസിൻ വ്യക്തമാക്കി. ജിസിസി മാർക്കറ്റിന്റെ മൂല്യം 2.5 ട്രില്യൺ ഡോളറിൽ നിന്ന് 2.5 ട്രില്യൺ ഡോളറായാണ് കുറഞ്ഞത്. 

ഒമാനും ഖത്തറും യഥാക്രമം 0.8, 0.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ യുഎഇയിൽ 7.6 ശതമാനത്തിന്റെയും സൗദിയിൽ 3.3 ശതമാനത്തിന്റെയും ഇടിവാണ് ഉണ്ടായത്. ഈ സാഹചര്യങ്ങളിലും ജിസിസി മാർക്കറ്റുകളിൽ പുതിയ പ്രോജക്റ്റുകൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്.

Related News