അടുത്തയാഴ്ച മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാൻ അപേക്ഷയുമായി എയർലൈനുകൾ

  • 22/10/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ഉൾപ്പെടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവ്വീസ് ആരംഭിക്കാൻ  എയർലൈനുകൾ അപേക്ഷ നൽകുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എയർലൈനുകളുടെ എണ്ണം 50ൽ കൂടുതലാകും. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം 25,000 മുതൽ 30,000 വരെയാകും. 

അതേസമയം, നവംബർ 18 മുതൽ ബാകു, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. ഇന്ത്യയിലേക്കും ഈജിപ്തിലേക്കും കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേയ്സ് താത്പര്യം കാണിക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് മുമ്പ് സർവ്വീസുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലേക്ക് വീണ്ടും സർവ്വീസ് ആരംഭിക്കാനായി കുവൈത്ത് എയർവേയ്സ് ഷെഡ്യൂൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News