ഗതാഗത പരിശോധനയില്‍ ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ഒറിജിനൽ വേണ്ട, ഡിജിറ്റൽ രേഖകള്‍ സ്വീകരിക്കും.

  • 22/10/2021

കുവൈത്ത് സിറ്റി : ഡ്രൈവിംഗ് ലൈസൻസ്, ആർ.സി തുടങ്ങി വാഹന സംബന്ധമായ രേഖകളുടെ ഒറിജിനലുകൾക്കു പകരം ഡിജിറ്റൽ പകർപ്പുകളും അംഗീകരിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഇത്തരം രേഖകളുടെ ഡിറ്റിജൽ പകർപ്പുകൾ മൊബൈൽ ഫോണിൽ മൈ ഐഡന്‍ന്റിറ്റി പോലുള്ളതോ സമാനമായ ആപ്ലിക്കേഷന്‍ വഴി ചേര്‍ക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത് . സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഇടപാടുകൾ പൂർത്തിയാക്കാൻ നേരത്തെ മൈ ഐഡന്‍ന്റിറ്റി ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. 

ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ്‌ ഗതാഗത വകുപ്പ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഡ്രൈവിംഗ് ലൈസൻസും സിവിൽ ഐഡിയും വാലറ്റിൽ മറന്നാലും ഡിജിറ്റൽ കോപ്പികള്‍ സുരക്ഷാ പരിശോധനയില്‍ കാണിക്കുവാന്‍ കഴിയും. അതിനിടെ  ഗതാഗത പരിശോധനയിലും  പോലീസ് പട്രോളിംഗിനും നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്നും നിയമ ലംഘകനെ പിടികൂടിയാല്‍ അപ്പോള്‍ തന്നെ  ടെക്സ്റ്റ് സന്ദേശത്തിലൂടെ പിഴ അറിയിവാനുള്ള സംവിധാനവും ഉടന്‍ നടപ്പിലാകും . ഗതാഗത സംവിധാനം കൂടുതല്‍ ആധുനികതയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന്  അധികൃതര്‍ അറിയിച്ചു. 

Related News