ഒമ്പത് മേഖലകളിൽ സമഗ്ര ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ പൂർത്തിയായി

  • 23/10/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ഒമ്പത് മേഖലകളിൽ സമഗ്ര ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ പൂർത്തിയായി. ഏതെങ്കിലും സാഹചര്യത്തിൽ കൊവി‍ഡ് വാക്സിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ പോയ അല്ലെങ്കിൽ  വാക്സിൻ സ്വീകരിക്കാൻ കഴിയാതെ പോയ വലിയ തോതിൽ ആളുകൾക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സാധിച്ചത്. ബിനെയ്ദ് അൽ ഘർ, ഹവല്ലി , മഹ്ബൗല, സാൽമിയ, ജലീബ് അൽ ഷൂയ്ക്ക് , സുലൈബിയ, ഷർഖ്, ഫർവാനിയ എന്നീ മേഖലകളിലാണ് ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ പൂർത്തിയായത്. 

ഇന്നലെ  ഫ്രൈഡേ മാർക്കറ്റിൽ  വന്ന ഗാർഹിക തൊഴിലാളികൾക്കും വാക്‌സിൻ നൽകി. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ വാക്സിനേഷന്റെ തോത് കൂട്ടാനും വാക്സിൻ ലഭിക്കാത്തവർക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനുമാണ് ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ തുടരുന്നത്.

Related News