കുവൈത്ത് അക്വാബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചു

  • 23/10/2021

കുവൈത്ത് സിറ്റി: മറൈൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കുവൈത്ത് അക്വാബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ മറീന മാൾ ബീച്ചിൽ സംഘടിപ്പിച്ചു. 30 മത്സരാർത്ഥികളാണ് പങ്കെടുത്തത്. മത്സരാർത്ഥികൾക്ക് അവരുടെ അനുഭവസമ്പത്ത് വർധിപ്പിക്കാനും അവരുടെ സ്കില്ലുകൾ വികസിപ്പിച്ചെടുക്കാനും ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് മറൈൻ സ്പോർട്സ് ക്ലബ്ബ് ചെയർമാൻ മുഹമ്മദ് അൽ സാൻഖി പറഞ്ഞു.

ആദ്യ റൗണ്ട് മത്സരത്തിൽ ഫ്രൊഷണൽ കാറ്റ​ഗറിയിൽ യൂസഫ് അൽ അബ്‍ദുൾ റസാഖ് വിജയം നേടി. അഹമ്മദ് അൽ ഖൊഡാരി രണ്ടാമത് എത്തിയപ്പോൾ മൂന്നാം സ്ഥാനം അമീർ ഇറ്റാനിക്കാണ്. ജൂനിയർ വിഭാ​ഗത്തിൽ ഫൈസൽ ബുർബൈയ് ആണ് വിജയിച്ചത്. സാദ് അൽ റഷീദിന് രണ്ടാം സ്ഥാനവും വാലിദ് അൽ ആയൂബിനും മൂന്നാം സ്ഥാനവുമാണ്. ജൂനിയർ കാറ്റ​ഗറിയിൽ തന്നെ മറ്റൊരു മത്സരത്തിൽ ഫാരിസ് റമദാൻ ഒന്നാം സ്ഥാനം സ്വന്തമാക്കി. യൂസഫ് റമദാൻ രണ്ടാമത് എത്തിയപ്പോൾ അബ്‍ദുൾ റസാഖ് മുഹമ്മദിനാണ് മൂന്നാം സ്ഥാനം.

Related News