കുവൈത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ന‌ടപ്പിലാകാൻ വർഷങ്ങളെടുക്കുമെന്ന് ഐഎംഎഫ്

  • 23/10/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ന‌ടപ്പിലാകാൻ വർഷങ്ങളെടുക്കുമെന്ന് ഐഎംഎഫിന്റെ വിലയിരുത്തൽ. 2021 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 10 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര നാണയ നിധിയുടെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷമുള്ള  സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഐഎംഎഫ് വിദ​ഗ്ധ സംഘം കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണറുമായും സെൻട്രൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബാങ്കിംഗ്, സാമ്പത്തികമേഖലയിലെ യൂണിറ്റുകളുടെ പണനയം, നിയന്ത്രണം, മേൽനോട്ടം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ചർച്ചയായത്. 

കുവൈത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ന‌ടപ്പിലാകാൻ വർഷങ്ങളെടുക്കുമെന്നാണ് ഐഎംഎഫ് സംഘം ഊന്നിപ്പറയുന്നത്. അതുകൊണ്ട് നയരൂപീകരണത്തെയും പരിഷ്കരണങ്ങളെയും പിന്തുണയ്ക്കാൻ ഒരു ഇടക്കാല സാമ്പത്തിക ചട്ടക്കൂട് ആവശ്യമാണെന്നും സംഘം വ്യക്തമാക്കുന്നു.

Related News