കുവൈത്തിൽ ഈ മാസം 20 വ്യാജ തൊഴിൽ സപ്ലൈ സർവീസ് ഓഫീസുകൾ അടപ്പിച്ചു; 60 നിയമലംഘകരെ അറസ്റ്റ് ചെയ്തു.

  • 23/10/2021


കുവൈത്ത് സിറ്റി: റെസിഡൻസി അഫയേഴ്സ് ജനറൽ അ‍ഡ്മിനിസ്ട്രേഷൻ ഈ മാസം ഇതുവരെ അടപ്പിച്ചത് 20 വ്യാജ ഗാര്‍ഹിക തൊഴില്‍ ഓഫീസുകള്‍ .  റെസിഡൻസി നിയമലംഘകരായ 60 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 

ഏറ്റവുമൊടുവിൽ ഹവല്ലി  ​ഗവർണറേറ്റിൽ വ്യാജ മെയ്ഡ് ഓഫീസ് നടത്തിയിരുന്ന ഏഷ്യക്കാരനായ താമസക്കാരനാണ് അറസ്റ്റിലായത്. ഒളിച്ചോടിയ തൊഴിലാളികൾക്ക് സംരക്ഷണം നൽകി അവർക്ക് താത്കാലിക ജോലികൾ നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. 

ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം പരിശോധനകൾ തുടരുന്നത്.

Related News