കുവൈത്ത് സർവ്വകലാശാല ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഇന്ന് ആരംഭിക്കും

  • 24/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് സർവ്വകലാശാല ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഇന്ന്  തു‌ടങ്ങും. ഏകദേശം 36,000 വിദ്യാർത്ഥികളാണ് ഇന്ന് സർവ്വകലാശാലയിലേക്ക് എത്തുക. ഒന്നര വർഷത്തിന് ശേഷമാണ് വീണ്ടും ക്ലാസുകൾ ആരംഭിക്കുന്നത്. ആരോ​ഗ്യ വിഭാ​ഗം അധികൃതർ മുന്നോട്ട് വയ്ക്കുന്ന എല്ലാ മുൻകരുതൽ നടപടികളും പാലിച്ച് കൊണ്ട് എല്ലാ കോളജുകളും സർവ്വകലാശാല വിഭാ​ഗങ്ങളും പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് സർവ്വകലാശാല ആക്ടിം​ഗ് സെക്രട്ടറി ജനറൽ ഡോ. മർദ്ദി അൽ അയ്യാഷ് പറഞ്ഞു.

വാക്സിൻ സ്വീകരിക്കാത്തവർക്കായി ആരോ​ഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രത്യേക സംവിധാനവും തയാറാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കാത്ത സർവ്വകലാശാല ജീവനക്കാർ എല്ലാ ആഴ്ചയും പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് കൊവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. സർവ്വകലാശാല സന്ദർശിക്കുന്ന വാക്സിൻ സ്വീകരിക്കാത്തവരും 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ പരിശോധനയുടെ സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News