ആരോ​ഗ്യ മുന്നണി പോരാളികൾക്ക് നന്ദി പറഞ്ഞ് ദേശീയ അസംബ്ലി സ്പീക്കർ.

  • 24/10/2021

കുവൈത്ത് സിറ്റി: കൊവിഡിനെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങുമ്പോൾ എല്ലാവർക്കും നന്ദി അറിയിച്ച് ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന് ആദരം അർപ്പിച്ച സ്പീക്കർ എല്ലാ കുവൈത്തി ജനങ്ങൾക്കും പ്രത്യേകിച്ച് ആരോ​ഗ്യ മുന്നണി പോരാളികൾക്കും മിലിട്ടറി ഉൾപ്പെടെയുള്ള അധികൃതർ, വോളന്റിയർമാർ തുടങ്ങി കൊവി‍ഡിനെ നേരിടുന്നതിൽ മുന്നിൽ നിന്ന എല്ലാവർക്കും ആദരവും അഭിനന്ദനവും അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിനും കുവൈത്തി സർക്കാരിനൊപ്പം ഈ പ്രതിസന്ധിയെ നേരിടാൻ കഷ്ടപ്പെട്ട എല്ലാവർക്കും സ്പീക്കർ നന്ദി പറഞ്ഞു. സർക്കാരിനൊപ്പം ഒരു ടീമായി, കുവൈത്തി ടീമായി നമുക്ക് നിൽക്കാമെന്ന് അൽ ​ഗാനിം പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് നാം മടങ്ങി എത്തിയത് മെഡിക്കൽ സ്റ്റാഫുകളുടെ വലിയ പരിശ്രമങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിനായി ജീവൻ നൽകിയ എല്ലാവർക്കും അദ്ദേഹം ആദരം അർപ്പിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News