ലോകത്ത് ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്ത് പുറത്ത്

  • 24/10/2021

കുവൈത്ത് സിറ്റി: ലോകത്ത് ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്ത് പുറത്തായി. ബ്രിട്ടൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച്എസ്ബിസി ബാങ്ക് ആണ് ആ​ഗോള തലത്തിൽ സർവ്വേ നടത്തിയത്. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 20,000 ത്തിലധികം ആളുകളിൽ നടത്തിയ സർവേയിൽ കഴിഞ്ഞ 18 മാസത്തെ ചാഞ്ചാട്ടമുണ്ടെങ്കിലും അടുത്ത വർഷത്തിൽ ഏകദേശം മൂന്നിൽ രണ്ട് പ്രവാസികളും (65%) ശുഭാപ്തി വിശ്വാസികളാണെന്നാണ് റിപ്പോർട്ട്. 

ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം യുഎഇക്കാണ്. കഴിഞ്ഞ വർഷം 14-ാം സ്ഥാനത്ത് ആയിരുന്ന യുഎഇ 10 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ബഹറൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ്. പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് രണ്ടാമതും മൂന്നാമതും എത്തിയത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News