കുവൈത്ത് വിമാനത്താവളം നവംബർ മുതൽ പൂർണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങും; എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ.

  • 24/10/2021

കുവൈത്ത് സിറ്റി: നവംബർ മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അസിസ്റ്റന്റ്  അണ്ടർ സെക്രട്ടറി എം. സലാബ് അൽ ഫാദ്​ഗി അറിയിച്ചു. വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിച്ച് തുടങ്ങാൻ സിവിൽ ഏവിയേഷൻ തയാറാണ്. സർവ്വീസ് പ്രൊവൈഡർമാരുമായും ഓപ്പറേറ്റേഴ്സുമായും രണ്ട് ചർച്ചകൾ ഇതിനകം നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ ഏവിയേഷൻ ഒരു എമർജെൻസി ടീമിന് രൂപം കൊടുത്തിട്ടുണ്ട്. എയർപോർട്ടിൽ ആരോ​ഗ്യ മുൻകരുതലുകൾ ഉറപ്പാക്കാനും യാത്രാ നടപടിക്രമങ്ങൾ വെളിപ്പെടുത്തുക തുടങ്ങിയ ചുമതലകളാണ് എമർജെൻസി ടീമിനുള്ളത്. അടുത്ത മാസത്തെ പ്രവർത്തനത്തിനായി സിവിൽ ഏവിയേഷൻ ഒരു സംയോജിത പദ്ധതി തയറാക്കി കഴിഞ്ഞതായും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News