വാക്സിൻ സ്വീകരിച്ച എല്ലാവർക്കും എൻട്രി വിസ നൽകാനൊരുങ്ങി കുവൈത്ത്.

  • 24/10/2021

കുവൈത്ത് സിറ്റി: വിസ നൽകുന്നതിൽ ഉൾപ്പെടെ കൊവി‍‍ഡ് കാലത്ത് ആരംഭിച്ച ഡിജിറ്റൽ രീതി തുടരാൻ കുവൈത്ത് ആഭ്യന്തര മന്ത്രലായം. കുവൈത്ത് അം​ഗീകരിച്ച വാക്സിൻ സ്വീകരിച്ച എല്ലാവർക്കും എൻട്രി വിസ അനുവദിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത്. ഇതിനായി ഒരു സംവിധാനം ഉണ്ടാക്കാൻ സുരക്ഷാ വിഭാ​ഗത്തിലെ നേതൃത്വങ്ങൾ ചർച്ച നടത്തും. 

മാൻപവർ അതോറിറ്റിയുമായി സഹകരിച്ചാകും തീരുമാനങ്ങൾ നടപ്പാക്കുക. അടുത്ത മാസം ആദ്യം മുതൽ എൻട്രി വിസകൾ നൽകി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. അടുത്ത ​ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News