സാൽമിയയിൽ ബസ്സിന്‌ കുറുകെ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടിച്ച സ്വദേശിയെ അറസ്റ്റ് ചെയ്തു.

  • 24/10/2021

കുവൈറ്റ് സിറ്റി :  സാൽമിയയിൽ ബസ്സിന്‌ കുറുകെ വാഹനം നിർത്തി അരമണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ച സ്വദേശിയെ അറസ്റ്റ് ചെയ്തു,    റോഡ് ബ്ലോക്ക് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം അന്യോഷണം ആരംഭിച്ചത്. തുടർന്ന് വാഹനം  ഓടിച്ച സ്വദേശിയെ  കണ്ടെത്തി അറസ്റ്റ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. 

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ചില സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിനുള്ള ഒരു വിശദീകരണ പ്രസ്താവനയിൽ വെളിപ്പെടുത്തിയത്, വീഡിയോ ശ്രദ്ധയിപ്പെട്ട ഉടൻ തന്നെ  ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ  വാഹനത്തിന്റെ ഡ്രൈവറുമായി ഇടപെട്ടതായും , അദ്ദേഹത്തെ പിടികൂടി ട്രാഫിക് ഡിറ്റൻഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി, വാഹനം പിടിച്ചെടുത്തു, നിരവധി ട്രാഫിക് നിയമലംഘനങ്ങൾ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചു, വാഹനമോടിക്കുന്നതിലെ അശ്രദ്ധ, അവന്റെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കൽ, മനപ്പൂർവ്വം ട്രാഫിക് തടസ്സപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. 

എല്ലാ വാഹനയാത്രികരോടും ട്രാഫിക് നിയമം പാലിക്കണമെന്നും, കൂടാതെ ഏത് റിപ്പോർട്ടുകൾക്കും എമർജൻസി ഫോണിൽ (112) വിളിക്കാൻ മടിക്കരുതെന്നും പൊതു വാഹന വകുപ്പുകളും സുരക്ഷാ വകുപ്പുകളും അറിയിച്ചു.
 
കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News