60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; സുപ്രധാന തീരുമാനം ബുധനാഴ്ചയുണ്ടായേക്കും.

  • 24/10/2021

കുവൈത്ത് സിറ്റി: സർവ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം ബുധനാഴ്ച റദ്ദാക്കിയേക്കും. വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാന്റെ അധ്യക്ഷതയിൽ ഈ വിഷയം പരിഹരിക്കുന്നതിനായി മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡിന്റെ യോ​ഗം ബുധനാഴ്ച ചേരുന്നുണ്ട്. 

ഫത്വ ആൻഡ് ലെജിസ്‍‍ലേഷൻ നിയവിരുദ്ധമെന്ന് വ്യക്തമാക്കിയ സർവ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് പിന്നിട്ടവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെതില്ലെന്ന തീരുമാനം റദ്ദാക്കുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. അതേസമയം, വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 250 ദിനാർ ഫീസും ആരോ​ഗ്യ ഇൻഷുറൻസും ഏർപ്പെടുത്തണമെന്ന നിർദേശവും യോ​ഗം ചർച്ച ചെയ്യും.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News