പ്രവാസികൾക്ക് വിസ ഇഷ്യൂ ചെയ്യുന്നതിന് അടുത്ത മാസം മുതൽ പുതിയ സംവിധാനം

  • 24/10/2021

കുവൈത്ത് സിറ്റി: അടുത്ത മാസം മുതൽ വിസകൾ ഇഷ്യൂ ചെയ്യുന്നതിന് പുതിയ സംവിധാനം കൊണ്ട് വരുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. വാക്സിൻ സ്വീകരിച്ചവർക്ക് എല്ലാത്തരം വിസകളും നൽകുന്നത് പുനരാരംഭിക്കാൻ തീരുമാനം ആയിട്ടുണ്ട്. ഈ തീരുമാനം നടപ്പാക്കുന്നതിന് മാൻപവർ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിനും ഒരു സംവിധാനം ആവശ്യമാണ്. 

കൊവിഡ് കാലത്ത് വിജയകരമായി മാറിയ ഓൺഡലൈൻ സംവിധാനം തുടരാനുള്ള ആലോചനകളാണ് നടക്കുന്നത്. പ്രത്യേകിച്ചും കുവൈത്തിലെ പ്രവാസികൾക്ക് വിസകൾ ഓൺലൈനായി നൽകും. അതിനായി വിസ ലഭിക്കുന്നതിന് ചില നിബന്ധനകൾ ഉപേക്ഷിക്കേണ്ടി വരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News