കുവൈത്തിൽ രണ്ടുദിവസത്തിനിടെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടത് 475 കുട്ടികൾ.

  • 24/10/2021

കുവൈത്ത് സിറ്റി: ഈ മാസം 20നും 22നും ഇടയിൽ മാത്രം ഡ്രൈവിം​ഗ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടത് 475 കുട്ടികൾ. ലൈസൻസില്ലാതെ വാഹനം ഓടിച്ച  304 പ്രായപൂർത്തിയാകാത്ത കുട്ടികളെ ജനറൽ ട്രാഫിക് വകുപ്പ് പിടികൂടി , കൂടാതെ പെർമിറ്റ് ഇല്ലാതെ വാഹനം ഓടിച്ച 163 പ്രായപൂർത്തിയാകാത്തവരെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 8 പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊതു സുരക്ഷാ വിഭാഗവും  അറസ്റ്റ് ചെയ്തു.

നിയമലംഘനങ്ങൾക്ക് പിടിയിലായ പ്രായപൂർത്തിയാകാത്ത എല്ലാവരെയും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീ‍‍ഡിയ രക്ഷിതാക്കൾക്കും പൗരന്മാർക്കും പ്രവാസികൾക്കും മുന്നറയിപ്പ് നൽകി. ഫൈനൽ ലൈസൻസ് ലഭിക്കാതെ കുട്ടികൾ വാഹനം ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളോട് നിർദേശിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്നഫേസ്ബുക്ക്  ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

Related News