കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 33,074 പ്രവാസികൾ

  • 24/10/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 61,353 ആയതായി കണക്കുകൾ. 28,279 പേർ കുവൈത്തികളും 33,074 പേർ പ്രവാസികളുമാണ്. 9762 ഡോക്ടർമാർ, 2298 ഡെന്റിസ്റ്റുകൾ, 21, 490 നേഴ്സിം​ഗ് സ്റ്റാഫുകൾ, 1667 ഫാർമസിസ്റ്റുകൾ, 385 ഓക്സിലറി ടെക്നിക്കൽ പൊസിഷനുകൾ, 605 അസിസ്റ്റന്റ് പൊസിഷനുകൾ, 11,585 അഡ്മിനിസ്ട്രേറ്ററുകൾ, 2893 നോൺ മെഡിക്കൽ ടെക്നിക്കൽ പൊസിഷനുകൾ, 10,321 മെഡിക്കൽ ടെക്നിക്കൽ പൊസിഷനുകൾ റോഡന്റ് കൺട്രോൾ പ്രോജക്ടിൽ 347 തൊഴിലാളികൾ എന്നിങ്ങനെയാണ് ആരോ​ഗ്യ മന്ത്രാലയത്തിലെ ജോലി ചെയ്യുന്നവരുടെ കണക്കുകൾ.

മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആകെയുള്ള 9762 ഡോക്‌ടർമാരിൽ 5,702 പേർ പ്രവാസികളാണ്. 4.054 കുവൈത്തികളുമുണ്ട്. ഡെന്റിസ്റ്റുകളിൽ 1718 പേർ കുവൈത്തികളാണെങ്കിൽ 580 പേരാണ് പ്രവാസികളാണ്. ഫാർമസിസ്റ്റുകളിലും കുവൈത്തികളാണ് കൂടുതലുള്ളത്. 841 പേർ കുവൈത്തികളാണെങ്കിൽ 776 പേരാണ് പ്രവാസികളായി ഉള്ളത്. നേഴ്സിം​ഗ് സ്റ്റാഫുകളിൽ ആകെയുള്ള 21,490ൽ 20413ഉം നോൺ കുവൈത്തികളാണ്. കുവൈത്തികളായി 10,77 നേഴ്സിം​ഗ് സ്റ്റാഫുകൾ മാത്രമാണ് ജോലി ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

Related News