കുവൈത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 24/10/2021

കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽ നിന്ന് വിദേശിയുടെ  മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. അഴുകിയ നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഒരാള്‍  പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടപടി സ്വീകരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം  മൃതദേഹത്തിന് 20 ദിവസത്തിലേറെ പഴക്കമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Related News